ഗുണഭോക്തൃ പദ്ധതികള്‍ 2026-2027
ഗുണഭോക്തൃ പദ്ധതികള്‍ 2026-2027
ചിറക്കര ഗ്രാമ പഞ്ചായത്ത് 2026-2027 വാര്‍ഷികപദ്ധതി
വ്യക്തിഗത / കുടുംബ / ഗ്രൂപ്പ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു
2026-27 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന താഴെപറയുന്ന പദ്ധതികളിലേക്ക് അര്‍ഹരായ ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വാര്‍ഡ് മെമ്പര്‍മാര്‍ / അംഗനവാടികളിൽ നിന്നും ലഭിക്കുന്ന അപേക്ഷകള്‍ പൂരിപ്പിച്ച് 30.09.2026 നകം വാര്‍ഡ് മെമ്പര്‍മാര്‍ / അംഗനവാടികള്‍ മുഖേന തിരികെ നല്‍കേണ്ടതാണ്. പൂര്‍ണ്ണമായും പൂരിപ്പിക്കാത്തതും, തെറ്റായ വിവരങ്ങള്‍ നല്‍കുന്നതുമായ അപേക്ഷകള്‍ നിരസിക്കുന്നതാണ്.
- 30.09.2026 നകം അപേക്ഷ പൂരിപ്പിച്ച് സമര്‍പ്പിക്കേണ്ടതാണ്. വൈകി കിട്ടുന്ന അപേക്ഷകള്‍ പരിഗണിക്കാന്‍ സാധിക്കില്ല
- ഒരേ ആവശ്യത്തിന് ഒരു കുടുംബത്തില്‍ നിന്നും ഒന്നിലധികം അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
- ഓരോ പദ്ധതിക്കും പ്രത്യേകം അപേക്ഷഫോറം ഉപയോഗിക്കേണ്ടതാണ്.
- ഹരിതകര്‍മ്മസേനയ്ക്ക് കൃത്യമായി മാലിന്യം കൈമാറുന്ന വ്യക്തികളായിരിക്കണം.
- ആനുകൂല്യം ലഭ്യമായാല്‍ 2026-27 വര്‍ഷത്തെ ഭൂനികുതി രസീത്, കെട്ടിട നികുതി രസീത്, ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഹരിതകര്‍മ്മസേന യൂസര്‍ഫീ കാര്‍ഡ് മുതലായ രേഖകള്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്.