ബജറ്റ് റിപ്പോർട്ട്

ചിറക്കര ഗ്രാമപഞ്ചായത്തിന്റെ പൊതുവികസനവും ജനങ്ങളുടെ ക്ഷേമവും അടിസ്ഥാന ജനവിഭാഗത്തിന്റെ ഉന്നമനവും ലക്ഷ്യമിട്ടു കൊണ്ട് വികസന പ്രവർത്തനങ്ങൾക്ക് സുസ്ഥിരതയും , പുതിയ മേഖലകളിൽ ഇടപെടലുകൾ നടത്തിയും മുന്നോട്ട് പോകുന്ന ഈ ഭരണ സമിതിയുടെ ആദ്യ ബഡ്ജറ്റ് ആണ് ഇവിടെ അവതരിപ്പിക്കുന്നത് 

      2026-27 വാർഷിക  പദ്ധതിയ്ക്കായി സർക്കാർ അനുവദിച്ച വികസന ഫണ്ട് ധനകാര്യകമ്മീഷൻ ഗ്രാന്റ്, മെയിന്റനൻസ് ഫണ്ട്  എന്നിവയ്ക്കൊപ്പം ഗ്രാമപഞ്ചായത്തിന്റെ തനതു വരുമാനം വർദ്ധിപ്പിക്കുന്നതിന് ടൂറിസം മേഖലയിൽ വിനോദ നികുതിയടക്കമുളള വരുമാനം വർദ്ധിപ്പിക്കാനുളള സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് ഈ ബഡ്ജറ്റ് തയ്യാറാക്കിയിട്ടുളളത്.

     ഗ്രാമപഞ്ചായത്തിന്റെ തനതു വരുമാനം വർദ്ധിപ്പിക്കുന്നതിന് മാലാക്കായലിലെ കണ്ടൽ കാടുകൾ സന്ദർശിക്കാൻ  എത്തുന്ന ടൂറിസ്റ്റുകളുടെ ഒഴുക്ക് വർദ്ധിപ്പിക്കുകയും ഹോംസ്റ്റേ സൌകര്യങ്ങൾ വർദ്ധിപ്പിച്ച് പോളച്ചിറ രാവണൻ പൊയ്ക, ശ്രീനാരായണഗുരു പൊയ്കയിൽ തീർത്ഥ കുളം, ചിറക്കര ഭഗവതിക്ഷേത്രം,ചിറക്കര മാധവൻകുട്ടി കഥകളി പഠന കേന്ദ്രം, പോളച്ചിറ രാമചന്ദ്രൻ ഗുസ്തി പരിശീലന കേന്ദ്രം , കളരി പരിശീലന കേന്ദ്രം , ആയിരവില്ലി വെളളച്ചാട്ടം എന്നിവിടങ്ങളിലെ ടൂറിസം സ്പോട്ടുകൾ വില്ലേജ് ടൂറിസം എന്ന പദ്ധതിയിലൂടെ നടപ്പിലാക്കി വിനോദ നികുതിയിലൂടെയും ഇതര വരുമാനങ്ങളിലൂടെയും തനതു വരുമാനം വർദ്ധിപ്പിക്കുക. ടൂറിസം മേഖലയ്ക്ക് ഗ്രാമത്തിന്റെ തനിമ ഒട്ടും ചോർന്നു പോകാതെ പുതിയ മുഖം നൽകുക. 

  • ബഡ്ജറ്റ് ആമുഖം