പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണ്.

ഉല്ലാസ് കൃഷ്ണൻ യു.എസ്

പ്രസിഡൻ്റ്

രമ്യ എം

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കിരൺ എ എസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിന്ദു സുനിൽ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സജന എസ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

എസ് പ്രശാന്ത്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : കൊല്ലം താലൂക്ക്,കൊല്ലം ജില്ല, കേരളം.

ബ്ലോക്ക് പഞ്ചായത്ത് - ഇത്തിക്കര,  ജില്ലാപഞ്ചായത്ത് - കൊല്ലം

വാര്‍ഡുകള്‍ : 17 ,  നിയമസഭാ മണ്ഡലം :ചാത്തന്നൂർ , ലോകസഭാ മണ്ഡലം : കൊല്ലം

വില്ലേജുകള്‍ : ചിറക്കര, പരവൂർ, മീനാട്, കല്ലുവാതുക്കൽ, പാരിപ്പള്ളി, പൂതക്കുളം, ആദിച്ചനല്ലൂർ

ആകെ ജനസംഖ്യ (2011) : 23824

വിസ്തീർണ്ണം : 17.44 ച.കി.മീ

റയിൽവേ സ്റ്റേഷൻ - പരവൂർ

വിമാനത്താവളം - തിരുവനന്തപുരം

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

2025 സെപ്റ്റംബർ 1 ന് കൊല്ലം ജില്ലയിലെ ചാത്തന്നൂർ പഞ്ചായത്ത് വിഭജിച്ചാണ് ചിറക്കര ഗ്രാമപഞ്ചായത്ത് രൂപംകൊണ്ടത്. വടക്ക് ചാത്തന്നൂർ ഗ്രാമപഞ്ചായത്തും കിഴക്ക് കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തും തെക്ക് പൂതക്കുളം പരവൂർ പ്രദേശങ്ങളും പടിഞ്ഞാറ് ഇത്തിക്കരയാറും കണ്ടൽക്കാടുകളും ചേരുന്നതാണ് അതിരുകൾ. പുരാതന കാലഘട്ടങ്ങളിൽ ആരംഭിക്കുന്ന സമ്പന്നമായ സാമൂഹിക കലാസാംസ്‌കാരിക ചരിത്രത്തിൽ അഭിമാനം കൊള്ളുന്ന പ്രദേശമാണ് ചിറക്കര. നൂറ്റാണ്ടുകൾ നീളുന്ന ഐതീഹ്യത്തിന്റെ ശേഷിപ്പുകൾ പേറുന്ന ചരിത്രം ചിറക്കരയിലുണ്ട്. സംഘകാല ചരിത്രത്തിൽ പരാമർശിച്ചിട്ടുള്ള ദേശിംഗനാടിൻ്റെ ഭാഗമായിരുന്നു ഇന്നത്തെ ചിറക്കര. ഈ പ്രദേശം കൊല്ലം പട്ടണത്തിൽ നിന്നും പതിനെട്ട് കിലോമീറ്റർ തെക്ക് കിഴക്കായി ദേശീ യ പാത 66 ന്റെ തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നു. 

കൂടുതൽ വായിക്കുക