ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
2025 സെപ്റ്റംബർ 1 ന് കൊല്ലം ജില്ലയിലെ ചാത്തന്നൂർ പഞ്ചായത്ത് വിഭജിച്ചാണ് ചിറക്കര ഗ്രാമപഞ്ചായത്ത് രൂപംകൊണ്ടത്. വടക്ക് ചാത്തന്നൂർ ഗ്രാമപഞ്ചായത്തും കിഴക്ക് കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തും തെക്ക് പൂതക്കുളം പരവൂർ പ്രദേശങ്ങളും പടിഞ്ഞാറ് ഇത്തിക്കരയാറും കണ്ടൽക്കാടുകളും ചേരുന്നതാണ് അതിരുകൾ. പുരാതന കാലഘട്ടങ്ങളിൽ ആരംഭിക്കുന്ന സമ്പന്നമായ സാമൂഹിക കലാസാംസ്കാരിക ചരിത്രത്തിൽ അഭിമാനം കൊള്ളുന്ന പ്രദേശമാണ് ചിറക്കര. നൂറ്റാണ്ടുകൾ നീളുന്ന ഐതീഹ്യത്തിന്റെ ശേഷിപ്പുകൾ പേറുന്ന ചരിത്രം ചിറക്കരയിലുണ്ട്. സംഘകാല ചരിത്രത്തിൽ പരാമർശിച്ചിട്ടുള്ള ദേശിംഗനാടിൻ്റെ ഭാഗമായിരുന്നു ഇന്നത്തെ ചിറക്കര. ഈ പ്രദേശം കൊല്ലം പട്ടണത്തിൽ നിന്നും പതിനെട്ട് കിലോമീറ്റർ തെക്ക് കിഴക്കായി ദേശീ യ പാത 66 ന്റെ തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നു.
കൂടുതൽ വായിക്കുക